സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ പരിശീലകനാവാൻ രണ്ട് തവണ ക്ഷണം ലഭിച്ചിരുന്നു ; സാവി

Breaking News

സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ പരിശീലകനാവാൻ രണ്ട് തവണ ക്ഷണം ലഭിച്ചിരുന്നു എന്ന് മുൻ താരവും ഖത്തർ ക്ലബ് അൽ സാദിൻ്റെ പരിശീലകനുമായ സാവി ഹെർണാണ്ടസ്. രണ്ട് തവണയും ക്ഷണം നിരസിച്ചു. ബാഴ്സ പരിശീലകനാവാൻ തിടുക്കമില്ലെന്നും കാത്തിരിക്കാൻ ഒരുക്കമാണെന്നും സാവി പറഞ്ഞു.

ഭാ​ഗ്യം കൊണ്ടോ നിർഭാ​ഗ്യവശാലോ രണ്ട് വട്ടവും ഞാൻ സമ്മതമല്ലെന്ന് പറഞ്ഞു. അതിന് പല പല കാരണങ്ങളുണ്ട്. കുടുംബം, കരിയർ, കരാർ അങ്ങനെ പലതും സമ്മതമല്ലെന്ന് പറയുക എളുപ്പമായിരുന്നില്ല. കാരണം, ഞാൻ ഒരു ബാഴ്സ ആരാധകനാണ്. പക്ഷേ, ക്ഷണം എത്തിയത് ശരിയായ സമയത്ത് ആയിരുന്നില്ല. സംഭവിക്കാനുള്ളത് സംഭവിക്കും. കുറച്ചു വർഷങ്ങൾക്ക് മുൻപാണ് എനിക്ക് ഓഫർ വന്നത്. അപ്പോൾ ശരിയായ സമയം ആയിരുന്നില്ല. ഇപ്പോൾ ബാഴ്സ പരിശീലക സ്ഥാനത്തെക്കുറിച്ച് ആരും എന്നോട് സംസാരിക്കുന്നില്ല. അവിടെ കോമാൻ ഉണ്ട്. അദ്ദേഹത്തെ ബഹുമാനിക്കണം. എനിക്ക് തിടുക്കമില്ല.- സാവി പറഞ്ഞു.