ഇന്ത്യൻ ഫുട്ബോൾ താരം അനിരുദ്ധ് ഥാപ്പയ്ക്ക് കൊവിഡ്

Breaking News

ഇന്ത്യൻ ഫുട്ബോൾ താരം അനിരുദ്ധ് ഥാപ്പയ്ക്ക് കൊവിഡ്. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. താരത്തിൻ്റെ സിടി സ്കോർ മികച്ചതാണെന്നും അടുത്ത ദിവസത്തിൽ വീണ്ടും ടെസ്റ്റ് നടത്തുമെന്നും എഐഎഫ്എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് അറിയിച്ചു. ജൂൺ മൂന്നിന് ഖത്തറിനെതിരെ നടന്ന ലോകകപ്പ് ക്വാളിഫയർ പോരാട്ടത്തിൽ ഥാപ്പ കളത്തിലിറങ്ങിയിരുന്നില്ല.

അതെ, അനിരുദ്ധ് ഥാപ്പ കൊവിഡ് പോസിറ്റീവായി. അദ്ദേഹം ഐസൊലേഷനിലാണ്. അവർ ഒരു ടെസ്റ്റ് കൂടി ചെയ്യുമെന്നാണ് തോന്നുന്നത്. പോസിറ്റീവാണെങ്കിലും ഥാപ്പയുടെ സിടി സ്കോർ മികച്ചതാണ്. ഖത്തറിൽ, സിടി സ്കോർ 30നു താഴെയാണെങ്കിൽ കൊവിഡ് പോസിറ്റീവാണ്. വരും ദിവസങ്ങളിൽ വീണ്ടും അദ്ദേഹത്തെ ടെസ്റ്റ് ചെയ്യും.- കുശാൽ ദാസ് എഎൻഐയോട് പറഞ്ഞു.