ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ നിന്ന് ഇതിഹാസ താരം റോജർ ഫെഡറർ പിന്മാറി

Breaking News

ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ നിന്ന് ഇതിഹാസ താരം റോജർ ഫെഡറർ പിന്മാറി. ശാരീരിക അവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് താരം പിന്മാറിയത്. 59ആം റാങ്ക് താരം ഡോമിനിക് കോപ്ഫറിനെതിരെ മൂന്നര മണിക്കൂർ നീണ്ട മാരത്തൺ ഗെയിമിൽ വിജയിച്ച് അവസാന 16ൽ എത്തിയതിനു പിന്നാലെയാണ് ഫെഡറർ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

എൻ്റെ ടീമുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെ, ഞാൻ റോളണ്ട് ഗാരോസിൽ ഇന്ന് പിന്മാറാൻ തീരുമാനിച്ചിരിക്കുന്നു. മുട്ടുകാലിൽ രണ്ട് സർജറികളും ഒരു വർഷത്തെ വിശ്രമവും കഴിഞ്ഞതുകൊണ്ട് തന്നെ എൻ്റെ ശരീരത്തെ ഞാൻ മനസ്സിലാക്കേണ്ടതുണ്ട്. ശരീരത്തെ കൂടുതൽ നിർബന്ധിക്കാതിരിക്കേണ്ടതുണ്ട്. 3 മത്സരങ്ങൾ കളിച്ചതിൽ സന്തോഷം. കോർട്ടിൽ തിരികെവരുന്നതിനെക്കാൾ സന്തോഷം വേറെയില്ല.- ഫെഡറർ ട്വിറ്ററിൽ കുറിച്ചു.