ശ്രീലങ്കയിൽ ഉണ്ടായ കനത്ത മഴയിൽ 14 മരണം

Breaking News

ശ്രീലങ്കയിൽ ഉണ്ടായ കനത്ത മഴയിൽ 14 മരണം. രണ്ട് പേർക്ക് പരുക്കുകളുണ്ട്. രണ്ട് പേരെ കാണാതായി. 2,45,000 പേരാണ് മഴക്കെടുതി ബാധിച്ചതെന്ന് ശ്രീലങ്ക അറിയിച്ചു. 15,658 പേരെ മാറ്റിപ്പാർപ്പിച്ചു. 800 വീടുകൾക്ക് മഴയിൽ കേടുപാടുകൾ സംഭവിച്ചു. വരും ദിവസങ്ങളിലും കനത്ത മഴ തുടരും. ഇടിമിന്നൽ ഉണ്ടാവാൻ ഇടയുണ്ടാവാമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.