കുഴൽപ്പണ കേസിന്റെ പോക്ക് കണ്ടിട്ട് ബിനീഷ് കോടിയേരിക്ക് അടുത്ത് തന്നെ ജാമ്യം ലഭിക്കുന്ന പോലെയുണ്ട്;ഫാത്തിമ തെഹ്‌ലിയ

Breaking News

ബിനീഷ് കോടിയേരിയുടെ ജാമ്യത്തിനുവേണ്ടി കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാര്‍ ഒത്തുകളിച്ചുവെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള എംഎസ്എഫ് ദേശീയ പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ഒത്തുകളി ആരോപണം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുകയും മുഖ്യമന്ത്രി മറുപടി പറയുകയും ചെയ്ത അതേസമയത്തുതന്നെയാണ് പ്രതികരണവുമായി ഫാത്തിമ തെഹ്‌ലിയ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. കൊടകര കുഴല്‍പ്പണക്കേസിന്റെ പോക്കുകണ്ടാല്‍ ബിനീഷ് കോടിയേരിക്ക് ഉടന്‍ ജാമ്യം കിട്ടും, ആ അതുതന്നെ എന്നായിരുന്നു ഫാത്തിമയുടെ പോസ്റ്റ്.