അഡാറ് ലവ് ഹിന്ദിയില്‍ ഹിറ്റായതിനെ വിമര്‍ശിക്കുന്നവരോട് ഒമര്‍ ലുലു

Breaking News

ഒമര്‍ ലുലുവിന്റെ സംവിധാനത്തിലൊരുങ്ങിയ അഡാര്‍ ലൗവ്വിന്റെ ഹിന്ദി പതിപ്പ് പതിനൊന്ന് ദിവസത്തിനുള്ളില്‍ 30 ദശലക്ഷം കാഴ്ചക്കാരെയാണ് യൂട്യൂബില്‍ നേടിയത്. ഇതിന് താഴെ നിരവധി മലയാളികള്‍ വിമര്‍ശനവുമായി എത്തിയിരുന്നുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ഒമര്‍ പറയുന്നത്. ഒരാള്‍ക്ക് ഇഷ്ടപ്പെടാത്ത സിനിമ മറ്റൊരാള്‍ക്ക് ഇഷ്‌പ്പെടാന്‍ പാടില്ലെന്നാണോ എന്നാണ് വിമര്‍ശകരോട് താരത്തിന്റെ ചോദ്യം.ഏക് ധന്‍സ് ലവ്വ് സ്റ്റോറി’ എന്നാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ പേര്. മലയാളം പതിപ്പില്‍ ആഘോഷിക്കപ്പെട്ടത് പ്രിയ വാര്യരായിരുന്നെങ്കില്‍ ഹിന്ദി പതിപ്പില്‍ നൂറിന്‍ ഷെരീഫാണ് താരം. ചിത്രത്തിലെ ഗാഥ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നൂറിന് കമന്റ് ബോക്സില്‍ അഭിനന്ദനപ്രവാഹമാണ് പ്രേക്ഷകര്‍ നല്‍കുന്നത്. പ്രധാന കഥാപാത്രമായ റോഷന്റെ കഥാപാത്രത്തെയും പ്രേക്ഷകര്‍ സ്വകരിച്ചപ്പോള്‍ പ്രിയ വാര്യരുടെ കഥാപാത്രം അനാവശ്യമായിരുന്നു എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

സത്യം പറഞ്ഞാ ചിരി വരും അഡാറ് ലവ് ഹിന്ദി ഡബ് റിലീസ് ചെയ്ത യൂട്യൂബ് ചാനലില്‍ കിടന്ന് ചില മലയാളികള്‍ കരയുന്നത് കണ്ടാ . നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു സിനിമ മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടാന്‍ പാടില്ല എന്ന് ഉണ്ടോ? ഒമര്‍ ലുലു