ബിഗ് മത്സരാര്‍ഥികള്‍ക്കു ഇതുവരെ ലഭിച്ചത് വെറും രണ്ടാഴ്ച്ചത്തെ വേതനം മാത്രം

Breaking News

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് റിയാലിറ്റി ഷോ ആയിരുന്ന ബിഗ് ബോസ് സീസണ്‍ 3 മത്സരാര്‍ഥികള്‍ക്കു ഇതുവരെ ലഭിച്ചത് വെറും രണ്ടാഴ്ച്ചത്തെ വേതനം മാത്രം. ബാക്കി തുക നല്‍കുക ഗ്രാന്‍ഡ്ഫിനാലേക്ക് ശേഷം മാത്രം. അതും നേരത്തെ തെയ്യാറാക്കിയ എഗ്രിമെന്റ് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം. 95ദിവസമാണു ബിഗ്ബോസ് സീസണ്‍ മൂന്ന് നടന്നത്.

തുടര്‍ന്ന് കോവിഡ് ലോക്ക്ഡൗണിന്റെ സാഹചര്യത്തിലാണ് അവസാനിപ്പിച്ചത്. ഷോയില്‍നിന്നും തുടക്കം പുറത്തായവര്‍ക്കും 95ദിവസം പങ്കെടുത്തവര്‍ക്കും ഷോയിലേക്കു പോകുന്നതിനു മുമ്പായി അഡ്വാന്‍സായി ലഭിച്ച രണ്ടാഴ്ച്ചത്തെ വേതനം മാത്രമാണ് ഇതുവരെ കൈമാറിയിട്ടുള്ളത്. വളരെ കര്‍ക്കശമായ നിബന്ധനകള്‍വെച്ചു ഓരോ മത്സരാര്‍ഥിയും ഒപ്പിട്ടുകൊടുത്ത കരാറില്‍ വിള്ളല്‍ വരുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കു നല്‍കാനുളള വേതനം നല്‍കാതിരിക്കുകയോ, കുറക്കുകയോചെയ്യും.

നിലവില്‍ ഓരോ മത്സരാര്‍ഥിക്കും നല്‍കുന്ന വേതനത്തെ കുറിച്ചു പുറത്തുവന്ന വാര്‍ത്തകള്‍ പലതും തെറ്റാണെന്നാണു ലഭിക്കുന്ന വിവരം. എന്നാല്‍ ചിലരുടെ വേതനങ്ങളില്‍ കൃത്യമായും പുറത്തുവരികയുംചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷവും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബിഗ്ബോസ് സീസണ്‍ 2 നിര്‍ത്തിവയ്ക്കുകയും വിജയിയെ തീരുമാനിക്കാനാവാതെ അരങ്ങൊഴിയേണ്ടി വരികയും ചെയ്തിരുന്നു.എന്നാല്‍ ഇത്തവണ വിജയിയെ തീരുമാനിക്കാന്‍ ജങ്ങള്‍ക്കുവിട്ടുനല്‍കുകയായിരുന്നു. വോട്ടിംഗിലൂടെ വിജയിയെ കണ്ടെത്താനാണ് ഇത്തവണ തീരുമാനിച്ചത്.

കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലും ഷൂട്ടിംഗ് തുടര്‍ന്നുകൊണ്ടിരിക്കെ ബിഗ് ബോസ് മലയാളത്തിന്റെ ലൊക്കേഷന്‍ തമിഴ്നാട് പൊലീസും റവന്യൂ വകുപ്പും ചേര്‍ന്ന് സീല്‍ ചെയ്യുകയായിരുന്നു.
ഫെബ്രുവരി 14നാണ് ബിഗ് ബോസ് സംപ്രേക്ഷണം ആരംഭിച്ചത്. 14 മത്സരാര്‍ത്ഥികളെ വെച്ചു തുടങ്ങിയ ഷോയിലേക്ക് പിന്നീട് സജ്ന-ഫിറോസ്, മിഷേല്‍, ഏഞ്ചല്‍ തോമസ്, രമ്യ പണിക്കര്‍ എന്നീ മത്സരാര്‍ത്ഥികള്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയിരുന്നു. ഷോ ഫൈനലിനോട് അടുക്കുകയും മണിക്കുട്ടന്‍. ഡിംപല്‍ ഭാല്‍, അനൂപ് കൃഷ്ണന്‍, ഋതു മന്ത്ര, സായി വിഷ്ണു, നോബി, റംസാന്‍, കിടിലം ഫിറോസ് എന്നിങ്ങനെ എട്ടു മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് ഹൗസില്‍ ശേഷിക്കുകയും ചെയ്ത സമയത്താണ് അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായതും ഷോ നിര്‍ത്തേണ്ടി വന്നതും.