കോപ്പ അമേരിക്ക കളിക്കാൻ അർജന്റീന തയ്യാർ

Breaking News

ഇത്തവണത്തെ കോപ്പ അമേരിക്ക നടക്കുമോ ഇല്ലയോ എന്ന അഭ്യൂഹങ്ങൾ ഇപ്പോഴും തുടരുകയാണ്. പല പ്രശ്നങ്ങൾ കാരണം ടൂർണമെൻ്റ് നടത്താൻ ഉദ്ദേശിച്ച വേദികൾ മാറ്റി അവസാനം ജൂൺ 13ന് ബ്രസീലിൽ വച്ചു നടത്താൻ തീരുമാനമായെങ്കിലും ഇതുമായി ബന്ധപ്പെട്ട് പ്രതിസന്ധികൾ ഇനിയും അവസാനിച്ചിട്ടില്ല.ഇപ്പോൾ ടൂര്‍ണമെന്റിലെ‌ തങ്ങളുടെ പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ അര്‍ജന്റീന ടീം രംഗത്തെത്തിയിരിക്കുകയാണ്. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ (എ എഫ് എ) ഔദ്യോഗിക പ്രസ്താവനയിലൂടെ ടൂര്‍ണമെന്റില്‍ തങ്ങള്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

കോപ്പ അമേരിക്ക 2021ലെ ഞങ്ങളുടെ പങ്കാളിത്തം അര്‍ജന്റീന സ്ഥിരീകരിക്കുന്നു‌. ഇത്‌ ടീമിന് തങ്ങളുടെ ചരിത്രത്തിലുടനീളമുണ്ടായിരുന്ന കായിക മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു‌. നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ദുഷ്കരമായ ഈ‌ സമയത്ത് ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്താന്‍ ആവശ്യമായ എല്ലാവിധ കാര്യങ്ങളും എ എഫ് എ യുടെ വിപുലമായ പരിശ്രമത്തിലൂടെ തയ്യാറാക്കി ദേശീയ ടീം കോണ്ടിനന്റല്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ ബ്രസീലിലേക്ക് പോകും അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.