മൂന്നാമത് പ്രസവിച്ചതും പെൺകുട്ടി; ഭാര്യയേയും രണ്ട്പെൺകുഞ്ഞുങ്ങളേയും കിണറ്റിലെറിഞ്ഞു

Breaking News

മൂന്നാം തവണയും ഭാര്യ പെൺകുഞ്ഞിനെ പ്രസവിച്ചതിനെ തുടർന്ന് യുവാവിന്റെ കൊടുംക്രൂരത. ഭാര്യയേയും രണ്ട് പെൺകുഞ്ഞുങ്ങളേയും ഇയാൾ കിണറ്റിലെറിഞ്ഞു. മധ്യപ്രദേശിലെ ഛത്തർപൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മൂന്നാമത്തെ പ്രസവത്തിലും ഭാര്യ ആൺകുട്ടിയെ പ്രസവിച്ചില്ല എന്ന കാരണത്തിനാണ് പ്രവർത്തി.

ഛത്തർപൂരിൽ ഞായറാഴ്ച്ച വൈകുന്നേരമാണ് സംഭവം. കിണറ്റിൽ വീണ അമ്മയും ആറ് മാസം പ്രായമുള്ള കുഞ്ഞും രക്ഷപ്പെട്ടു. എന്നാൽ മറ്റൊരു കുഞ്ഞ് വെള്ളത്തിൽ മുങ്ങി മരണപ്പെട്ടു. മൂന്നാമത്തെ പ്രസവം കഴിഞ്ഞ് സ്വന്തം വീട്ടിലായിരുന്ന യുവതിയെ ഭർത്താവ് അവിടെ നിന്ന് കൊണ്ടുവന്നായിരുന്നു കിണറ്റിൽ തള്ളിയത്.