കേരളത്തിൽ ബ്ലാക്ക് ഫംഗസ് വർധിക്കുന്നു

Breaking News

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ബ്ലാക്ക് ഫംഗസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ല. ഇന്നലെ വരെ മ്യൂക്കോര്‍ മൈക്കോസിസ് ബാധിച്ചവരുടെ എണ്ണം 63 ആണ്. ഇതില്‍ 13 പേര്‍ മരിച്ചു.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ 19 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകള്‍ 63 ആയി. ഇതില്‍ 13 പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് രോഗം ഭേദമായി. 45 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. 11 പേരാണ് മലപ്പുറം ജില്ലയിലുള്ളത്. ഇതിനിടയിൽ കോവിഡ് ബാധിക്കാത്ത ആറ് പേരിലും ഫംഗസ് ബാധ കണ്ടെത്തിയിട്ടുണ്ട്.