പരിസ്ഥിതി ദിനത്തിൽ പാതയോരത്ത് കഞ്ചാവ് ചെടി നട്ട് പ്രകൃതി സ്നേഹo;യുവാക്കളെ തിരഞ്ഞ് എക്സൈസ്

Breaking News

പരിസ്ഥിതി ദിനത്തിൽ പാതയോരത്ത് കഞ്ചാവ് ചെടി നട്ട യുവാക്കളെ തിരഞ്ഞ് എക്സൈസ് വകുപ്പ്. മങ്ങാട് കണ്ടച്ചിറ കുരിശടി മുക്കിൽ നിന്ന് ബൈപ്പാസിലേക്കുള്ള ഇടവഴിയിലാണ് കഞ്ചാവ് ചെടി നട്ടത്. മൂന്ന് യുവാക്കളെത്തിയാണ് ചെടി നട്ട് ഫോട്ടോഷൂട്ടും നടത്തിയത്.യുവാക്കളുടെ പ്രവർത്തിയിൽ സംശയം തോന്നിയ നാട്ടുകാരാണ് എക്സൈസിൽ വിവരം അറിയിച്ചത്. എക്സൈസ് കൊല്ലം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ ടി. രാജീവും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.