ഭക്ഷ്യകിറ്റുകള്‍ പൂര്‍ണ്ണമായും സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്നതാണെന്നും ഇതിനായി കേന്ദ്രത്തില്‍ നിന്നും ഒരു പൈസ പോലും ലഭിക്കുന്നില്ല; ജിആര്‍ അനില്‍

Breaking News

കേരളത്തില്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഭക്ഷ്യകിറ്റുകള്‍ പൂര്‍ണ്ണമായും സംസ്ഥാനസര്‍ക്കാര്‍ തന്നെ നല്‍കുന്നതാണെന്നും ഇതിനായി കേന്ദ്രത്തില്‍ നിന്നും ഒരു പൈസ പോലും ലഭിക്കുന്നില്ലെന്നും ഭക്ഷ്യ പൊതുവികരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍. സഭയില്‍ വര്‍ക്കലയില്‍ നിന്നുള്ള എല്‍ഡിഎഫ് ജനപ്രതിനിധി വി ജോയ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ജിആര്‍ അനിലിന്റെ വിശദീകരണം. സംസ്ഥാനസര്‍ക്കാര്‍ ജനങ്ങളോട് കാണിക്കുന്ന സ്‌നേഹത്തിന്റേയും അനുകമ്പയുടേയും പ്രതിഫലനമാണ് ഭക്ഷ്യകിറ്റുകളെന്നും അതിനായി കേന്ദ്രം പണം നല്‍കുന്നില്ലെന്നും ജെ ആര്‍ അനില്‍ പറഞ്ഞു. ഭക്ഷ്യകിറ്റിലുള്ള സാധനങ്ങള്‍ വാങ്ങുന്നത് പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ തന്നെയാണെന്നും ജെആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനസര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റിലേക്കുള്ള സാധനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണെന്ന് വ്യാപക പ്രചരണമുണ്ടായിരുന്നു. ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ ഇത് പലയിടത്തും പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് വി ജോയ് സഭയില്‍ ചോദ്യം ഉന്നയിച്ചത്. ഒരു സംസ്ഥാനത്തും ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ റേഷന്‍ കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നും ജിആര്‍ അനില്‍ സഭയില്‍ വ്യക്തമാക്കി.