കർഷ സമരം ശക്തമാക്കുന്നതിന് പുതിയ നീക്കങ്ങളുമായി കർഷക നേതാക്കൾ

Breaking News

കഴിഞ്ഞ 7 മാസങ്ങളായി തുടരുന്ന കർഷ സമരം ശക്തമാക്കുന്നതിന് പുതിയ നീക്കങ്ങളുമായി കർഷക നേതാക്കൾ. പുതിയ സമര രീതികളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി കൂടിക്കാഴ്ച നടത്തും. ഈ മാസം 9 നാണ് കൂടിക്കാഴ്ച.

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തൃണമൂൽ കോൺഗ്രസിന്റെ പ്രചരണത്തിന് രാകേഷ് ടികായത് ബംഗാളിലെത്തിയിരുന്നു. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമ ഭേദഗതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 2020 നവംബറിലാണ് കർഷക സംഘടനകൾ സമരം തുടങ്ങിയത്. ഇതിനിടെ കേന്ദ്രവും കർഷകരുമായി ഇതുവരെ 11 തവണ ചർച്ചകൾ നടന്നിട്ടുണ്ട്. അതേസമയം കർഷക ബിൽ പൂർണ്ണമായും പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്രം.