സംസ്ഥാനത്ത് 100 കടന്ന്പെട്രോൾ വില

Breaking News

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 95 രൂപ 41 പൈസയും ഡീസലിന് 91 രൂപ 86 പൈസയുമായി. മെട്രോ നഗരമായ മുംബൈയില്‍ പെട്രോള്‍ വില 100 കടന്നു. ജൂണ്‍ മാസം ഇത് 4ാം തവണയാണ് തുടര്‍ച്ചയായി ഇന്ധനവില കൂടുന്നത്.

സംസ്ഥാനത്ത് പല ജില്ലകളിലും പ്രീമിയം പെട്രോള്‍ വില 100 കടന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ എക്‌സ്ട്രാ പ്രീമിയം പെട്രോള്‍ വില 100 രൂപ 24 പൈസയായി. തിരുവനന്തപുരം, ഇടുക്കി, പാലക്കാട് എച്ച് പി പമ്പുകളില്‍ പ്രീമിയം പെട്രോള്‍ വില 100 രൂപ കടന്നു.