രണ്ടാം തരംഗത്തിലെ കൊവിഡ് വ്യാപനം കുറയുന്നു; 1,00,636 പുതിയ കേസുകൾ

Breaking News

രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ 1,00,636 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടാം തരംഗത്തിലെ കൊവിഡ് വ്യാപനം കുറയുന്ന ഘട്ടത്തിൽ 2427 ആണ് മരണനിരക്ക്. രോഗമുക്തി നിരക്ക് 94 ശതമാനത്തിലേക്ക് അടുക്കുകയാണ്. 14 ലക്ഷത്തിലധികം ആളുകളാണ് രാജ്യത്ത് ആകെ കൊവിഡ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിലെ ആകെ മരണ സംഖ്യ ഒരു ലക്ഷം കടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 6.3 ശതമാനത്തിലെത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ വർധനവാണിത്.