എലത്തൂരിൽ കണ്ടൽക്കാടുകൾ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതർക്കെതിരെ പരാതി

Breaking News

കോഴിക്കോട് എലത്തൂരിൽ കണ്ടൽക്കാടുകൾ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതർക്കെതിരെ പരാതി.എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോയോട് ചേർന്നുള്ള സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കണ്ടൽക്കാടുകൾ നശിപ്പിക്കുന്നത്. റോഡ് നിർമ്മിക്കാൻ വേണ്ടി കണ്ടൽക്കാടുകൾ നശിപ്പിച്ച് തോട് നികത്തുവെന്നാണ് പരാതി. നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തി. നേരത്തെ റവന്യൂ വകുപ്പിനും നാട്ടുകാർ പരാതി നൽകിയിരുന്നു. പരാതി പരിശോധിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു