കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ നടി ലീന മരിയ പോളിന്റെ മൊഴി രേഖപ്പെടുത്തി

Breaking News

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ നടി ലീന മരിയ പോളിന്റെ മൊഴി രേഖപ്പെടുത്തി. ഓണ്‍ലൈന്‍ വഴിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്ന് നടി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഓണ്‍ലൈന്‍ വഴി മൊഴി രേഖപ്പെടുത്തിയത്.

കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പ് നടത്തുന്നതിന് മുന്‍പ് മൂന്ന് വട്ടം രവി പൂജാരി തന്നെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് നടി ലീന മരിയ പോള്‍ നേരത്തേ വെളിപ്പെടുത്തിയത്. 25 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഈ ഫോണ്‍ സംഭാഷണം രവി പൂജാരിയുടേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനും നടിയുടെ സാമ്പത്തിക ശ്രോതസുകളുടെ വിവരം അധോലോക കുറ്റവാളി രവി പൂജാരിയ്ക്ക് എങ്ങനെ ലഭിച്ചു എന്നതില്‍ വ്യക്തത വരുത്തുന്നതിനുമായാണ് എടിഎസ് വീണ്ടും ലീനയുടെ മൊഴിയെടുത്തത്.