കുഴല്‍പ്പണക്കേസ് അന്വേഷണം ആര്‍എസ്എസ് നേതാക്കളിലേക്കും

Breaking News

കുഴല്‍പ്പണക്കേസ് അന്വേഷണം ആര്‍എസ്എസ് നേതാക്കളിലേക്കും എത്തുമെന്ന് സൂചന. കവര്‍ച്ചാകേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്നെങ്കിലും കുഴല്‍പ്പണ ഇടപാടും രാഷ്ട്രീയ ബന്ധവും സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കാണ് കുഴല്‍പ്പണം എത്തിയതെന്ന് തെളിയിക്കാന്‍ ഇനിയും തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നേതാക്കളിലേക്ക് അന്വേഷണം നീളുന്നത്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും മറ്റുമായി ആര്‍എസ്എസ് ചുമതലപ്പെടുത്തിയ ജില്ലാ സംയോജകന്മാരുടെ മൊഴിയും ഇതിനായി ശേഖരിക്കും. തൃശൂര്‍ ജില്ലാ സംയോജകന്‍ ഈശ്വരനെ അന്വേഷണ സംഘം വിളിച്ചുവരുത്തുമെന്നാണ് സൂചന. ഉത്തരമേഖല സംഘടനാ സെക്രട്ടറി കെപി സുരേഷ്, ബിജെപി സംസ്ഥാന സഹസംഘടനാ സെക്രട്ടറി സുഭാഷ് ഒറ്റപ്പാലം എന്നിവരെ അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും.