ബജറ്റിന്മേലുള്ള പൊതുചർച്ചകൾക്ക് നിയമസഭയിൽ ഇന്ന് തുടക്കം;15ാം നിയമസഭയുടെ ആദ്യ ചോദ്യോത്തര വേളയും

Breaking News

ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്മേലുള്ള പൊതുചർച്ചകൾക്ക് നിയമസഭയിൽ ഇന്ന് തുടക്കം കുറിക്കും. 15ാം നിയമസഭയുടെ ആദ്യ ചോദ്യോത്തര വേളയും ഇന്ന് നടക്കും.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യോത്തര വേള ഉണ്ടായിരുന്നില്ല. സഭാ പ്രവർത്തനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിലാണ് ഇന്നുമുതൽ ചോദ്യോത്തര വേള ആരംഭിക്കുന്നത്. ശൂന്യ വേളയിൽ കൊടകര കുഴൽപ്പണ തട്ടിപ്പും കേസിലെ പൊലീസ് നടപടികളും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. ഒരേ സമയം ബിജെപിയെയും കേസിലെ അന്വേഷണത്തിലെ അപാകതയും ചൂണ്ടിക്കാട്ടാനാകും പ്രതിപക്ഷത്തിന്റെ ശ്രമം.