കണ്ണൂർ എളയാവൂരിൽ ആംബുലൻസ് മരത്തിലിടിച്ച് മൂന്ന് മരണം

Breaking News

കണ്ണൂർ എളയാവൂരിൽ ആംബുലൻസ് മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു. പയ്യാവൂർ ചൂണ്ടുപറമ്പ് സ്വദേശികളായ ബിജോ (45) സഹോദരി റെജിന (37), ആംബുലൻസ് ഡ്രൈവർ അരുൺ കുമാർ എന്നിവരാണ് മരിച്ചത്. പയ്യാവൂരിൽ നിന്ന് വരികയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന ഒരാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.