മറയൂരില്‍ അക്രമണത്തിനിരയായ പൊലീസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Breaking News

മറയൂരില്‍ ആക്രമണത്തിനിരയായ പൊലീസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഗുരുതരമായി പരുക്കുപറ്റി ചികിത്സയില്‍ കഴിയുന്ന തൊടുപുഴ ചിലവ് സ്വദേശിയായ അജീഷ് പോള്‍ അപകടനില തരണം ചെയ്തെങ്കിലും ഐസിയുവില്‍ തുടരുകയാണ്. ലോക്ക്ഡൗണ്‍ പരിശോധനയ്ക്കിടെയാണ് ഇടുക്കി മറയൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അജീഷ് പോളിനു തലയ്ക്കടിയേറ്റത്.മാസ്‌ക് ധരിക്കാത്തതിനെ പറ്റി ചോദിച്ചപ്പോള്‍ സുലൈമാന്‍ പൊലീസുകാരോടു തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് അടുത്തെത്തി കാര്യം തിരക്കിയ സിഐ രതീഷിനെ സുലൈമാന്‍ കല്ലെടുത്ത് തലയ്ക്കടിച്ചു.ആശുപത്രി വിട്ടാലും ദീര്‍ഘകാലം ചികിത്സ തുടരേണ്ടി വരുമെന്നതിനാല്‍ സഹായിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.