ഇംഗ്ലണ്ടില്‍ കളിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ അന്തിമ ഇലവന്‍ എങ്ങനെ ആകണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരo അജിത് അഗാര്‍ക്കര്‍

Breaking News

ജൂണ്‍ 18ന് ന്യൂസിലന്‍ഡിനെതിരെ നടക്കാനിരിക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ വളരെയധികം പ്രാധാന്യത്തോടെയാണ് ഇന്ത്യന്‍ ടീമും ആരാധകരും നോക്കിക്കാണുന്നത്. ലോകകപ്പിന്റെ പ്രാധാന്യമാണ് ഇന്ത്യക്കാര്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് നല്‍കുന്നത്.
ഫൈനലിനു ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയും ഇന്ത്യക്ക് കളിക്കേണ്ടതുണ്ട്. ഇതിനായി 25 അംഗ ഇന്ത്യന്‍ സ്‌ക്വാഡ് ലണ്ടനില്‍ എത്തിയിട്ടുണ്ട്. ഇനിയുള്ള മൂന്ന് മാസക്കാലം ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലാണ്. സ്വതവേ വേഗമേറിയ പേസിനെ തുണക്കുന്ന പിച്ചുകളാണ് ഇംഗ്ലണ്ടിലേത്. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ഫൈനല്‍ കളിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ അന്തിമ ഇലവന്‍ എങ്ങനെ ആകണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റെറ്ററുമായ അജിത് അഗാര്‍ക്കര്‍.

ഫൈനലില്‍ നമ്മള്‍ കളിക്കുക ഡ്യൂക് ബോളിലാണ്. അതിനാല്‍ തന്നെ മൂന്ന് പേസ് ബൗളര്‍മാരേക്കാള്‍ നാല് പേസ് ബൗളര്‍മാരും ഒരു സ്പിന്നറും കളിക്കാന്‍ ഇറങ്ങുന്നതാകും നല്ലത്. അതാണ് ബുദ്ധി. ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവര്‍ ഉറപ്പായും ടീമില്‍ ഇടം നേടും. നാലാം പേസറെ പരീക്ഷിക്കണോ എന്നതാകും എല്ലാവരുടെയും ചര്‍ച്ച. ഡ്യൂക്ക് പന്തിലാണ് ഇംഗ്ലണ്ടില്‍ ഒട്ടേറെ മത്സരങ്ങള്‍ കളിക്കുന്നത്. നാലാമത് പ്ലെയിങ് ഇലവനില്‍ ഒരു പേസ് ബൗളര്‍ ഇടം കണ്ടെത്തിയാല്‍ അത് ഉറപ്പായും മുഹമ്മദ് സിറാജ് ആയിരിക്കും- അഗാര്‍ക്കര്‍ പറഞ്ഞു.