ലോക്ക്ഡൗൺ ലംഘനം ചൂണ്ടിക്കാട്ടി പൊലീസ് നോട്ടീസ് നൽകിയതിനു പിന്നാലെ ബിജെപി കോര്‍ കമ്മിറ്റി യോഗ സ്ഥലം മാറ്റി

Breaking News Politics

ലോക്ക്ഡൗണ്‍ ലംഘനം ചൂണ്ടിക്കാട്ടി പൊലീസ് നോട്ടീസ് നല്‍കിയതിനു പിന്നാലെ ബിജെപി കോര്‍ കമ്മിറ്റി യോഗ സ്ഥലം മാറ്റി. ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസില്‍ കോര്‍ കമ്മിറ്റി ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യം നിശ്ചയിച്ചിരുന്ന ഹോട്ടലില്‍ ലോക്ക്ഡൗണ്‍ നിയമലംഘനം ചൂണ്ടിക്കാട്ടി പോലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണിത്.നിലവിലെ കോവിഡ് പശ്ചാത്തലത്തില്‍ ഹോട്ടലില്‍ യോഗനടപടികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഹോട്ടല്‍ തുറക്കാനോ പ്രവര്‍ത്തിക്കാനോ പാടില്ലെന്ന് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് യോഗം മാറ്റി.

മൂന്നു മണിയ്ക്ക് ചേരാനിരുന്ന കോര്‍ കമ്മിറ്റിയ്ക്ക് മുന്നോടിയായി പി. കെ. കൃഷ്ണദാസ് അടക്കമുള്ള നേതാക്കള്‍ ഹോട്ടലില്‍ എത്തിയിരുന്നു. . പത്തു പേര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്നായിരുന്നു ബി ജെ പിയുടെ വിശദീകരണം.