എന്നില്‍ വിശ്വാസമുള്ളിടത്തോളം കാലം ഞാന്‍ മുഖ്യമന്ത്രിയായി തുടരും;യെദിയൂരപ്പ

Breaking News

കര്‍ണാടകയിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ. ദല്‍ഹിയലെ ബി.ജെ.പി. ദേശീയ നേതൃത്വത്തിനു തന്നെ വിശ്വാസമുണ്ടായിരിക്കുന്നിടത്തോളംകാലം നേതൃസ്ഥാനത്ത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ തനിക്കു പകരംവെക്കാന്‍ ഒരു നേതാവ് കര്‍ണാടകയിലില്ലെന്നും യെദിയൂരപ്പ പറഞ്ഞു.ദല്‍ഹിയിലെ നേതൃത്വത്തിന് എന്നില്‍ വിശ്വാസമുള്ളിടത്തോളം കാലം ഞാന്‍ മുഖ്യമന്ത്രിയായി തുടരും. എന്നെ വേണ്ടെന്നു അവര്‍ പറയുന്ന ദിവസം ഞാന്‍ രാജിവെച്ച് ഒഴിയും അദ്ദേഹം പറഞ്ഞു.