ഗ്യാങ്സ്റ്ററിനെക്കുറിച്ച് ജോജു;എപ്പോഴും പൊലീസ് വേഷങ്ങളാണ് തനിക്ക് ലഭിച്ചു കൊണ്ടിരിക്കാറുള്ളതെന്നും അതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഇങ്ങനൊരു കഥാപാത്രം

Breaking Entertainment News

എപ്പോഴും പൊലീസ് വേഷങ്ങളാണ് തനിക്ക് ലഭിച്ചു കൊണ്ടിരിക്കാറുള്ളതെന്നും അതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഇങ്ങനൊരു കഥാപാത്രം ലഭിച്ചുവെന്നുമാണ് ജോജു.എനിക്ക് എപ്പോഴും കിട്ടുന്ന വേഷങ്ങള്‍ എന്ന് പറയുന്നത് കോണ്‍സ്റ്റബിള്‍, എസ്.ഐ, എ.എസ്.ഐ എന്നിവയാണ്. പക്ഷെ ഇത്തവണ എല്ലാം അങ്ങ് മാറി. ഏറ്റവും ടോപില്‍ ഗ്യാങ്സ്റ്ററിലെത്തി ജോജു പറഞ്ഞു.ധനുഷിനെ നായകനാക്കി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ജഗമേ തന്തിരം. ചിത്രത്തില്‍ മലയാളി താരങ്ങളായ ജോജു ജോര്‍ജും ഐശ്വര്യ ലക്ഷ്മിയും പ്രധാനപ്പെട്ട കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.