പ്രശസ്ത സാമ്പത്തിക വിദഗ്ധനും ഷെയർ മാർക്കറ്റ് അനലിസ്റ്റുമായ അലക്സ് കെ. മാത്യൂസ് അന്തരിച്ചു

Breaking News

 പ്രശസ്ത സാമ്പത്തിക വിദഗ്ധനും ഷെയർ മാർക്കറ്റ് അനലിസ്റ്റുമായ അലക്സ് കെ. മാത്യൂസ് അന്തരിച്ചു. ഇന്ന് വൈകുന്നേരം 3:30-ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം ഉദരസംബന്ധമായ രോഗത്താൽ മൂന്നുദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അലക്സ് കെ മാത്യു പെട്ടെന്ന് രോഗം മൂർച്ഛിച്ച് മരണപ്പെടുകയായിരുന്നു. 59 വയസായിരുന്നു.

15 വർഷത്തോളം ദൂരദർശൻ തിരുവനന്തപുരം ടെലികാസ്റ്റ് ചെയ്ത ബിസിനസ് മാറ്റേഴ്സ് എന്ന പരിപാടിയുടെ ഷെയർ മാർക്കറ്റ് അവലോകനം നടത്തിയിരുന്നത് അലക്സ് കെ മാത്യു ആയിരുന്നു. സ്റ്റോക്ക് മാർക്കറ്റ് സംബന്ധമായ മലയാളമനോരമ ഡിസി ബുക്സ് ടാറ്റാ മക്ക്ഗ്രോ-ഹിൽ തുടങ്ങിയ പ്രസാധകരുമായി ചേർന്ന് നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 2014-ലെ ബെസ്റ്റ് സ്റ്റോക്ക് മാർക്കറ്റ് അനലിസ്റ്റ്നുള്ള അവാർഡ് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് സ്വീകരിച്ചിട്ടുണ്ട്.