പൃഥ്വിരാജ് മലയാളത്തിൽ അവതരിപ്പിക്കുന്ന കന്നഡ ചിത്രം 777 ചാർളി’യുടെ ടീസർ പുറത്തിറങ്ങി

Breaking Entertainment News

വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ, പൃഥ്വിരാജ് മലയാളത്തിൽ അവതരിപ്പിക്കുന്ന കന്നഡ ചിത്രം ‘777 ചാർളി’യുടെ ടീസർ പുറത്തിറങ്ങി. നോബിൻ പോൾ ആണ് സംഗീത സംവിധാനം. ഒരു തെരുവുനായയുടെ ജീവിതമാണ് വിനീത് ആലപിച്ച ഗാനമുള്ള ടീസറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ നായ സിനിമയിൽ സുപ്രധാന പങ്ക് വഹിക്കുന്നു.രക്ഷിത്ത് ഷെട്ടി നായകനാവുന്ന ‘777 ചാർളി’ മലയാളത്തിൽ അവതരിപ്പിക്കുന്നത് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ‘പൃഥ്വിരാജ് പ്രൊഡക്ഷൻസ്’ ആണ്. കിരൺരാജ് കെ. എന്ന നവാഗത സംവിധായകന്റെ ചിത്രമാണിത്. ജീവിതത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന ധർമ്മ എന്ന യുവാവിന് കൂട്ടായി ചാർളി എന്ന ഒരു ലാബ്രഡോർ നായ്ക്കുട്ടി എത്തിച്ചേരുന്നതാണ് കഥയുടെ ഇതിവൃത്തം.