ഐഎന്‍ടിയുസിക്ക് അവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്യമുണ്ടെന്നും അഭിപ്രായങ്ങള്‍ ജനമധ്യത്തിലേക്ക് വരട്ടേയെന്നും ഉമ്മന്‍ചാണ്ടി

Breaking News

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ കോണ്‍ഗ്രസിനെതിരെ ഐഎഎന്‍ടിയുസി ഉന്നയിച്ച വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി. ഐഎന്‍ടിയുസിക്ക് അവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്യമുണ്ടെന്നും അഭിപ്രായങ്ങള്‍ ജനമധ്യത്തിലേക്ക് വരട്ടേയെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

കൊടകര കുഴല്‍പ്പണക്കേസിലെ അന്വേഷണത്തില്‍ കുറ്റക്കാരെ കണ്ടെത്തണമെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. കുറ്റം ആര് ചെയ്താലും അവര്‍ നിയമത്തിനു മുന്‍പില്‍ വരണം. ഗവണ്‍മെന്റ് ചെയ്യുന്ന നടപടികള്‍ ശരിയായ വഴിയില്‍ ആണെങ്കില്‍ അത് മുന്നോട്ട് പോകണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയെ പ്രചാരണ സമിതി നേതാവായി ഉയര്‍ത്തിക്കാട്ടിയത് ആശയക്കുഴപ്പം സൃഷ്ടിച്ചെന്ന് ഐഎന്‍ടിയുസി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും രൂക്ഷവിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്. അതേസമയം, പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല നമ്പര്‍ വണ്‍ പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.