സൗജന്യ ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്നാണ് തന്റെ അഭിപ്രായo;ജി.ആര്‍. അനില്‍

Breaking News

സൗജന്യ ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. ജൂലൈ ആദ്യം വരെ ഭക്ഷ്യക്കിറ്റ് നല്‍കുന്നതാണ് ഇതുവരെയുള്ള ക്രമീകരണമെന്നും സൗജന്യ ഭക്ഷ്യക്കിറ്റ് ആവശ്യമെങ്കില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു

ജൂലൈ ആദ്യം വരെ ഭക്ഷ്യക്കിറ്റ് കൊടുക്കുന്നതാണ് ഇതുവരെയുള്ള ക്രമീകരണം. ഇതു നീട്ടേണ്ട സാഹചര്യമുണ്ടായാല്‍ ക്യാബിനറ്റ് കൂടി തീരുമാനം എടുക്കും.ആവശ്യക്കാര്‍ക്കു മാത്രം കിറ്റ് നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം പല ഭാഗത്തുനിന്നും ഉയര്‍ന്നിട്ടുണ്ട്. ഇതൊക്കെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതനുസരിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് വിഷയം എത്തിച്ചിട്ടുണ്ട്, മന്ത്രി പറഞ്ഞു.