രാജ്യത്ത് 1,14,460 പുതിയ കൊവിഡ് കേസുകള്‍

Breaking News

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. അറുപത് ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 2,677 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. 14,77,799 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 95.01 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ആകെ കൊവിഡ് കേസുകള്‍ 2.88 കോടിയായി. 3.46 ലക്ഷമാണ് ആകെ മരണസംഖ്യ. ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ 13,659 പേര്‍ക്കാണ് പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.