ജോലി സ്ഥലത്ത് മലയാളം സംസാരിക്കരുതെന്ന ഉത്തരവ്; കുറ്റകരവും ഇന്ത്യന്‍ പൗരന്മാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് ശശി തരൂര്‍

Breaking News

 ജോലി സ്ഥലത്ത് മലയാളം സംസാരിക്കരുതെന്ന ദല്‍ഹിയിലെ ജി.ബി പന്ത് ആശുപത്രി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തീരുമാനം അസ്വീകാര്യവും അപരിഷ്‌കൃതവും കുറ്റകരവും ഇന്ത്യന്‍ പൗരന്മാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. സര്‍ക്കുലര്‍ അത്ഭുതപ്പെടുത്തുന്നതാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പറഞ്ഞു. നിരവധി പേരാണ് ആശുപത്രി അധികൃതരുടെ തീരുമാനത്തിനെതിരെ രംഗത്ത് എത്തിയത്.

അശുപത്രിയിലെ മലയാളി നഴ്‌സുമാര്‍ക്ക് പുറമെ വിവാദ സര്‍ക്കുലറില്‍ പ്രതിഷേധവുമായി ദല്‍ഹിയിലെ മറ്റു ആശുപത്രികളിലെയും നഴ്‌സുമാരും രംഗത്ത് എത്തി. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെയടക്കം പ്രതിഷേധം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് വിവാദ സര്‍ക്കുലര്‍ പുറത്തിറങ്ങിയത്.