കോഴിക്കോട് വിമാനത്താവളത്തിന് മണ്ണെടുത്ത സ്ഥലത്ത് മണ്ണിടിച്ചിൽ ഭീഷണി : സഹായം നൽകാമെന്ന് സർക്കാർ മനുഷ്യാവകാശ കമ്മീഷനിൽ

മലപ്പുറം : കോഴിക്കോട് വിമാനത്താവളത്തിന്റെ നിർമ്മാണത്തിനായി മണ്ണെടുത്ത സ്ഥലത്തുള്ള വീടിനും ഭൂമിക്കും മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ വീട്ടുടമയ്ക്ക് സ്ഥലം വാങ്ങി വീട് നിർമ്മിക്കാനുള്ള സാമ്പത്തിക സഹായം നൽകാമെന്ന് സർക്കാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. പരാതിക്കാരനായ കരിപ്പൂർ കുമ്മിണിപറമ്പ് സ്വദേശി മുഹമ്മദ് കണ്ണനാരി സഹായം ആവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. പള്ളിക്കൽ പഞ്ചായത്തിലുള്ള തന്റെ വീട് മണ്ണിടിച്ചിൽ ഭീഷണി […]

Continue Reading

പൊന്നാനിയില്‍ വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

മലപ്പുറം: മലപ്പുറം പുതുപൊന്നാനിയില്‍ വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു.പുതുപൊന്നാനി പാലത്തിന് താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. തിങ്കളാഴ്ച രാവിലെയാണ് വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായത്. പൊന്നാനി കടവനാട് സ്വദേശി തെരുവത്ത് വീട്ടില്‍ ഫൈസല്‍ (43) ആണ് മരിച്ചത്. പുതുപൊന്നാനി പാലത്തിന് താഴെ വെച്ച് ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ചിരുന്ന വഞ്ചി ശക്തമായ കുത്തൊഴുക്കില്‍ മറിഞ്ഞതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും ഫൈസലിനെ കാണാതാവുകയായിരുന്നു. അപകട വിവരമറിഞ്ഞത് മുതല്‍ പൂക്കൈത പുഴയില്‍ പാലത്തിന് താഴെയും, സമീപത്തെ […]

Continue Reading

താന്‍ പഠിച്ച മലപ്പുറം എം.എസ്.പി സ്‌കൂളിലെ മൂന്ന് അധ്യാപികമാരുടെ ചിത്രങ്ങള്‍ അശ്ലീലമായി മോര്‍ഫ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ചു. പൂര്‍വ്വവിദ്യാര്‍ഥി അറസ്റ്റില്‍

മലപ്പുറം: താന്‍ പഠിച്ച സ്‌കൂളിലെ മൂന്നു അധ്യാപികമാരുടെ ചിത്രങ്ങള്‍ അശ്ലീലമായി മോര്‍ഫ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ച പൂര്‍വ്വവിദ്യാര്‍ത്ഥി അറസ്റ്റില്‍. മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നു അധ്യാപികമാരുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച മലപ്പുറം കോട്ടപ്പടി ചെറാട്ട്കുഴി മഞ്ചേരി തൊടിയില്‍ ബിനോയി (26)ആണ് അറസ്റ്റിലായത്. മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന അധ്യാപികയുടെയും മറ്റു രണ്ടുഅധ്യാപികമാരുടെയും ഫോട്ടോകള്‍ അവരുടെ സോഷ്യല്‍ മീഡിയാ പേജല്‍നിന്നും എടുത്ത ശേഷം മുഖം മാത്രം എടുത്ത അശ്ലീല ഫോട്ടോകളില്‍ […]

Continue Reading

ദോഹ അല്‍ ഹത്തിയ പാരീസ് ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ഈ മാസം അവസാനം വരെ ഉത്സവകാലം

ശരീഫ് ഉള്ളാടശ്ശേരി ദോഹ :അല്‍ ഹത്തിയ പാരീസ് ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ ഓഗസ്റ്റ് 9മുതല്‍ ഈ മാസം അവസാനം വരെ ഉത്സവക്കാലം. നാലാം വാര്‍ഷികത്തൊടാനുബന്ധിച്ചു 4റിയാല്‍ മുതല്‍ തുടങ്ങുന്നതാണ് ഓഫറുകള്‍.ഈ മാസം മുഴുവന്‍ പാരീസ് ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ ഉറക്കമില്ലാത്ത ആഘോഷദിവസങ്ങള്‍. പച്ചക്കറികള്‍. തുണിത്തരങ്ങള്‍. മാംസം. മത്സ്യം. അണ്ടിപ്പരിപ്പ്. ബദാം. വാല്‍നട്ട്. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയെല്ലാം വളരെ വില കുറവില്‍ ലഭിക്കും. ഡാര്‍ക്ക് ചോക്ലേറ്റ്. മില്‍ക്ക് ചോക്ലേറ്റ്. വൈറ്റ് ചോക്ലേറ്റ്. കരാക്ക്. ഗനാചെ. പ്രലൈന്‍ കൊതി വരുന്നുണ്ടല്ലേ ദോഹ ഹത്തിയയിലെ […]

Continue Reading

കേരളത്തില്‍ വന്‍ സാധ്യതകള്‍.. പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനായി നിരവധി സാധ്യതകളുമായി പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാല 2023 – 24 അധ്യയന വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. UG/PG/MBA കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31.. വിദ്യാര്‍ഥികളുടെ സൗകര്യാര്‍ത്ഥം റെഗുലര്‍ /ഹോളിഡേ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.. അഡ്മിഷന് പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാല യുടെ കേരളത്തിലെ ഏക അഡ്മിഷന്‍ കേന്ദ്രമായ തിരൂര്‍ കെ കെ എം കോളേജില്‍ നേരിട്ട് എത്തുകയോ 0494 2420094 ,9526513344 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക മലപ്പുറം: വന്‍ സാധ്യതകളോടെ പോണ്ടിച്ചേരി […]

Continue Reading

മലപ്പുറം: കാണാതായ യുവതിയും മക്കളും ഭിക്ഷാടനമാഫിയയുടെ പിടിയില്‍. രണ്ടുവര്‍ഷത്തിന് ശേഷം കണ്ടെത്തി പോലീസ്. മലപ്പുറംപോത്തുകല്ലിലെ കുനിപ്പാല ആദിവാസി കോളനിയില്‍നിന്നും കാണാതായ ആദിവാസി യുവതിയെയും മക്കളെയുമാണു രണ്ടുവര്‍ഷത്തിന് ശേഷം പോലീസ് കണ്ടെത്തിയത്. ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ട കുനിപ്പാല ആദിവാസി കോളനിയിലെ മിനിയേയും 13ഉം, ഒമ്പതും വയസ്സുള്ള മക്കളേയുമാണ് തമിഴ്നാട്ടില്‍നിന്ന് കണ്ടെത്തിയത്. 2021-ലാണ് മിനിയെയും മക്കളെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പി.യുടെ മേല്‍നോട്ടത്തില്‍ പ്രത്യേക പോലീസ് സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു. രണ്ടുവര്‍ഷം നീണ്ട പോലീസിന്റെ പ്രയത്നമാണ് ഫലം […]

Continue Reading

മലപ്പുറം തിരൂര്‍ പുല്ലൂരിനടുത്ത് ഒമ്പതാംക്ലാസുകാരന്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു

മലപ്പുറം: മലപ്പുറം തിരൂര്‍ പുല്ലൂരിനടുത്ത് വിദ്യാര്‍ഥി തീവണ്ടി തട്ടി മരിച്ചു. ഏഴൂര്‍ ഗവ.ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയും പുല്ലൂര്‍ പുന്നശ്ശേരി മുകുന്ദന്റെ മകനുമായ അജിനാ (14) ണ് തീവണ്ടി തട്ടി മരിച്ചത്. ഷൊര്‍ണൂര്‍ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിന്‍ തട്ടി യാണ് അപകടം ഉണ്ടായത്. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.വൈകീട്ടോടെ പുല്ലൂരാല്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു. മാതാവ്:ഷിന്ന. സഹോദരി:അനഘ.

Continue Reading

ഹജ്ജ് കഴിഞ്ഞ് മടങ്ങാനിരിക്കെ മലപ്പുറം സ്വദേശി മക്കയില്‍ മരിച്ചു

കോട്ടക്കല്‍: പരിശുദ്ധ ഹജ്ജ് കര്‍മ്മം കഴിഞ്ഞ് മടങ്ങാനിരിക്കെ മക്കയില്‍ മരിച്ചു. പത്തായക്കല്ല് കാഞ്ഞിരത്തടം സ്വദേശി ചെ ലൂക്കാരന്‍ മൊയ്തീന്‍ കുട്ടി ഹാജി (67) യാണ് മക്കയില്‍ മരിച്ചത്. ഭാര്യ സമേതം കോട്ടക്കലിലെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി ഹജ്ജിനു പോയതായിരുന്നു. ഭാര്യ: ബീക്കുട്ടി . മക്കള്‍: മുഹമ്മദ് റിയാസ്, ജംഷീദ. നഷിദ. മരുമക്കള്‍: അഫ്താഷ് ( അരീക്കല്‍ സിറ്റി), ജാസിര്‍ ( കാവതികളം) .സഹോദരങ്ങള്‍: അബൂബക്കര്‍ ഹാജി, ഖാദര്‍ ഹാജി, ഫാത്തിമ, പാത്തു, കുഞ്ഞാ ച്ചു. ജനാസ […]

Continue Reading

മലപ്പുറം മുണ്ടുപറമ്പില്‍ ഭാര്യയും മക്കളുമായി ആത്മഹത്യചെയ്ത 37കാരന്‍ മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജര്‍.

മലപ്പുറം: മലപ്പുറം മുണ്ടുപറമ്പില്‍ ഭാര്യയും മക്കളുമായി ആത്മഹത്യചെയ്ത 37കാരന്‍ മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജര്‍. മലപ്പുറം മുണ്ടുപറമ്പ് മൈത്രി നഗറിലാണ് വാടക വീട്ടില്‍ ഭര്‍ത്താവിനെയും ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളും ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. രണ്ടുകുഞ്ഞുങ്ങള്‍ക്ക് വിശഷം നല്‍കിയ ശേഷം 37കാരനായ മേലേക്കാട്ടില്‍പറമ്പ് സബീഷും, 35കാരിയായ ഭാര്യ ഷീനയും രണ്ടു റൂമുകളിലായി ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സബീഷ് കോഴിക്കാട് കുറ്റിക്കാട്ടൂര്‍ സ്വദേശിയും, ഭാര്യ കണ്ണൂര്‍ സ്വദേശിനിയും. നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും തീരാവേദനായിമാറിയ കുടുംബത്തിന്റെ കൂട്ടമരണം. […]

Continue Reading

കൊലപാതക ശ്രമക്കേസില്‍ ഉള്‍പ്പെടെയുള്ള പ്രതി മോഷ്ടിച്ച ബൈക്കുമായി പോലീസിന്റെ പിടിയില്‍

മലപ്പുറം: മോഷ്ടിച്ച ബൈക്കുമായി നിരവധി കേസുകളില്‍ പ്രതിയായ പൊന്നാനി സ്വദേശിയെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.പൊന്നാനി പോലീസ് സ്റ്റഷന് സമീപം താമസിക്കുന്ന കറുത്തമാക്കാനകത്ത് ബദറുദ്ധീന്‍ ആണ് പിടിയിലായത്.ബുധനാഴ്ച വൈകിയിട്ട് നാല് മണിയോടെ ചങ്ങരംകുളം കാഞ്ഞിയൂര്‍ റോഡില്‍ നിന്നാണ് ചങ്ങരംകുളം പോലീസ് ഇയാളെ പിടികൂടിയത്. ബൈക്കിന്റെ രേഖകള്‍ പരിശോധിച്ചതോടെയാണ് വടക്കേകാട് സ്റ്റേഷന്‍ പരിതിയില്‍ നിന്ന് മോഷ്ടിച്ച ബൈക്ക് ആണ് ഇയാള്‍ ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയത്.ചാവക്കാട് വടക്കെകാട് പെരുമ്പടപ്പ്,ചങ്ങരംകുളം,പൊന്നാനി,കുറ്റിപ്പുറം വളാഞ്ചേരി,തിരൂര്‍,ചാലിശ്ശേരി തൃത്താല സ്റ്റേഷനുകളിലായി മോഷണം അടക്കം 40 ഓളം കേസുകളില്‍ പ്രതിയായ […]

Continue Reading