ആരാധാനാലയങ്ങള്‍ തുറക്കുന്നതിന് അനുമതി നല്‍കണo;പ്രതിഷേധവുമായി സമസ്ത

ആരാധാനാലയങ്ങള്‍ തുറക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി സമസ്ത. മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നിലാണ് സമസ്തയുടെ പ്രതിഷേധം നടന്നത്. സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാവുദ്ധീന്‍ നദ്‌വി, എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, അബ്ദുസമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് പള്ളിയുടെ വിസ്തൃതിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്ക് സമസ്ത നേതാക്കള്‍ നിവേദനം സമര്‍പ്പിച്ചു. ശുദ്ധിയും സൂക്ഷ്മതയും കൂടുതല്‍ പാലിക്കുന്ന […]

Continue Reading

അധികാരമോഹങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയല്ലാതെ പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കാനുള്ള മനസുണ്ടെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ കഴിയo;കെ സുധാകരന്‍

അധികാരമോഹങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയല്ലാതെ പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കാനുള്ള മനസുണ്ടെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ കഴിയുമെന്ന് കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് കെ സുധാകരന്‍. അഞ്ചുവര്‍ഷം അക്ഷീണം പ്രവര്‍ത്തിച്ചാലേ കേരളത്തില്‍ കോണ്‍ഗ്രസിന് കരുത്തോടെ തിരിച്ചുവരവ് സാധ്യമാവൂ. പുതിയ നേതൃത്വത്തിന് മുന്നില്‍ ഒരുപാട് പദ്ധതികളുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 20ല്‍ 19 സീറ്റും നേടിയില്ലേ. ഇന്ന് കരുത്തുള്ള മുന്നണിയെന്ന് അവകാശപ്പെടുന്ന എല്‍ഡിഎഫിന് അന്ന് ലഭിച്ചത് ഒരു സീറ്റാണ്. പക്ഷേ അന്നാരെങ്കിലും പറഞ്ഞോ ഇടതുപക്ഷം തകര്‍ന്നുപോയെന്ന്. ഇല്ല, കാരണം ജനാധിപത്യ സംവിധാനത്തില്‍ […]

Continue Reading

ലത്തീഷ അൻസാരി ഇനി മരിക്കാത്ത ഓർമ;എല്ലുപൊടിയുന്ന അപൂർവരോഗവുമായി 27 വർഷത്തെ ജീവിതം

 പ്രതിസന്ധിഘട്ടത്തിൽ തളരാത്ത പോരാളി ലത്തീഷ അൻസാരി ഇനി മരിക്കാത്ത ഓർമ. 27 വർഷം നീണ്ട  പോരാട്ടത്തിനൊടുവിലാണ് കോട്ടയം എരുമേലി സ്വദേശിനി ലത്തീഷ അൻസാരി അന്ത്യശ്വാസം വലിച്ചത്. പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് രാവിലെ എട്ടുമണിയോടെ കൂടിയാണ് അന്ത്യം സംഭവിച്ചത്. എല്ലുകൾ പൊടിയുന്ന ജനിതക സ്വഭാവം ആണ് ലത്തീഷ അൻസാരി എന്ന പെൺകുട്ടിയുടെ ജീവിതം തകർത്തത്. സ്വാഭാവികമായി ഓക്സിജൻ സ്വീകരിക്കാൻ ആകാത്ത സ്ഥിതിയും ലത്തീഷക്ക് ഉണ്ടായിരുന്നു. ഇതോടെ ഓക്സിജൻ സിലിണ്ടർ വെച്ചാണ് സ്ഥിരമായി ശ്വസിച്ചിരുന്നത്. സർക്കാരാണ് […]

Continue Reading

500 രൂപയുടെ നാലു നോട്ടുകളും വലിയൊരു കിറ്റുമായി മടങ്ങുന്ന തമിഴ് ജനത; തമിഴ്നാട് സർക്കാർ കോവിഡ് ധനസഹായമായി റേഷൻ കാർഡുടമകൾക്ക്4000 രൂപയും ഭക്ഷ്യ കിറ്റും

തമിഴ്നാട് സർക്കാർ കോവിഡ് ധനസഹായമായി റേഷൻ കാർഡുടമകൾക്ക് വാഗ്ദാനം ചെയ്ത 4000 രൂപയുടെ ധനസഹായത്തിന്റെ രണ്ടാം ഗഡു വിതരണം തുടങ്ങി. 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റും രണ്ടായിരും രൂപയും റേഷൻകടകളിൽ നിന്നു തന്നെ വിതരണം ചെയ്തു. 500 രൂപയുടെ നാലു നോട്ടുകളും വലിയൊരു കിറ്റുമായി മടങ്ങുന്ന വയോധികർ അടക്കമുള്ളവുരുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായി. കാര്‍ഡ് ഉടമകളായ 2.11 കോടി കാര്‍ഡുടമകളായ കുടുംബങ്ങള്‍ക്ക് ഗുണം കിട്ടുന്നതാണ് സഹായം. ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു 4000 രൂപയും ഭക്ഷ്യധാന്യ കിറ്റും. 500 […]

Continue Reading

ഫേസ്ബുക്ക് വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് തട്ടിപ്പ്; യുവതി പിടിയില്‍

ഫേസ്ബുക്ക് വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍. യൂവതികളുടെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയെന്ന പരാതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32) ആണ് പിടിയിലായത്. രമ്യ, പ്രഭ എന്നീ യുവതികളാണ് വ്യാജ പ്രൊഫൈലുകള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. പരാതിക്കാരായ രമ്യയുടെയും പ്രഭയുടെയും ഫേസ് ബുക്കിലെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ചായിരുന്നു അശ്വതി ശ്രീകുമാര്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയത്. അനുശ്രീ അനു, അശ്വതി അച്ചു എന്നീ […]

Continue Reading

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

സി കെ ജാനുവിന് 50 ലക്ഷം രൂപ കോഴ നല്‍കിയ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവായി. ഐപിസി 171ഇ, 171 എഫ് വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് ഉത്തരവിട്ടത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ ഹര്‍ജിയിലാണ് കല്‍പ്പറ്റ കോടതിയുടെ ഉത്തരവ്. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനുവിന് പണം നല്‍കിയെന്നാണ് ആരോപണം. നേരത്തെ കാസര്‍ഗോഡ് മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയിരുന്ന കെ […]

Continue Reading

പട്ടാമ്പിയിൽ മൃതദേഹത്തിൽ എലി കടിച്ച സംഭവത്തില്‍ വീഴ്ച സമ്മതിച്ച് ആശുപത്രി അധികൃതർ

പാലക്കാട് പട്ടാമ്പിയിൽ മൃതദേഹത്തിൽ എലി കടിച്ച സംഭവത്തില്‍ വീഴ്ച സമ്മതിച്ച് സേവന ആശുപത്രി അധികൃതർ. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ആശുപത്രി പ്രതികരിച്ചു.കുടുംബാംഗങ്ങളുടെ അഭ്യർത്ഥനപ്രകാരമാണ് ആശുപത്രിയിൽ മൃതദേഹം സൂക്ഷിക്കാൻ അനുമതി നൽകിയത്. ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് മുഖത്തെ മുറിവുകൾ കെട്ടിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു

Continue Reading

കോവിഡ് പ്രതിരോധ വാക്സിൻ വച്ചാൽ മൊബൈൽ ഫോൺ റീചാർജ് സൗജന്യമായി ലഭിക്കും;വ്യത്യസ്ത വാഗ്ദാനവുമായി എംഎൽഎ

 കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവച്ചാൽ മൊബൈൽ ഫോൺ റീചാർജ് സൗജന്യമായി ലഭിക്കും. കേൾക്കുമ്പോൾ കൗതുകകരമായി തോന്നാമെങ്കിലും ഇത് യാഥാർത്ഥ്യമാണ്. വാക്സിൻ എടുക്കുന്നവർക്ക് സൗജന്യ മൊബൈൽ ഫോൺ റീചാർജ് വാഗ്ദാനം ചെയ്തത് മധ്യപ്രദേശിലെ എംഎൽഎയാണ്. ഭോപ്പാലിലെ ബെരാസിയ അസംബ്ലി മണ്ഡലത്തിലെ എംഎൽഎയായ വിഷ്ണു ഖത്രിയാണ് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ഓഫറുമായി രംഗത്ത് വന്നത്. ജൂൺ 30നകം വാക്സിൻ സ്വീകരിക്കുന്ന തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് സൗജന്യ മൊബൈൽ ഫോൺ റീചാർജ് ലഭിക്കുന്നത്. ഗ്രാമീണ മേഖലയായ മണ്ഡലത്തിലെ വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി 100 ശതമാനം വാക്സിനേഷൻ […]

Continue Reading

പത്തനംതിട്ട തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഉടമ സജി സാം കീഴടങ്ങി

പത്തനംതിട്ട തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഉടമ സജി സാം കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പിക്ക് മുന്‍പിലാണ് 12 മണിയോടെ കീഴടങ്ങിയത്. ജൂണ്‍ 9 മുതല്‍ സജിയും കുടുംബവും ഒളിവിലായിരുന്നു. സജി സാമിനെ പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സാവകാശം ലഭിച്ചാല്‍ എല്ലാവരുടെയും പണം തിരികെ നല്‍കുമെന്ന് സജി സാം പറഞ്ഞു. പത്തനംതിട്ട ഓമല്ലൂര്‍ ആസ്ഥാനമായ തറയില്‍ ഫിനാന്‍സിയേഴ്‌സിനെതിരെ നിരവധി പരാതികളാണ് ദിവസേന എത്തുന്നത്. ഉടമ സജി സാമിന്റെ ഓമല്ലൂരിലെ വീട് ഇന്ന് പത്തനംതിട്ട […]

Continue Reading

കോതമംഗലം കുട്ടമ്പുഴയിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

കോതമംഗലം കുട്ടമ്പുഴയിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി . ജെസിബി ഉപയോഗിച്ച് കിണർ ഇടിച്ചു നിരത്തിയാണ് ആനയെ കിണറ്റിൽ നിന്ന് കയറ്റിയത്. നേര്യമംഗലം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനപാലക സംഘവും നാട്ടുകാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. പിണവൂർകുടി ആദിവാസി കോളനിയിൽ പുലർച്ചെയാണ് കാട്ടാനക്കൂട്ടം എത്തിയത്. അതിനിടെ കൂട്ടം തെറ്റിയ പിടിയാന കോളനിയിലെ ഗോപാലകൃഷ്ണന്റെ റബർ തോട്ടത്തിലുള്ള കിണറ്റിൽ വീഴുകയായിരുന്നു. ഏകദേശം പത്ത് വയസ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് കിണറ്റിൽ വീണത്. വനപാലകരും പ്രദേശവാസികളും മൂന്ന് മണിക്കൂറോളം നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് […]

Continue Reading